25.10.12

മാരിയത്ത്‌

     മാരിയത്ത്...
          മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
          മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
          തളരാത്ത മാനസത്താല്‍ നേടിയ സ്ഥൈര്യം
          തളര്‍ന്ന പാദങ്ങളോടു പോരാടിയ ധൈര്യം

     മാരിയത്ത് ...
          വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
          വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
          സുസ്‌മേരയായ് നെയ്‌തെടുക്കുന്നു ആലേഖ്യം
          സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം

32 comments:

  1. മാരിയത്ത് ...
    വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
    വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
    സുസ്‌മേരയായ് നെയ്‌തെടുക്കുന്നു ആലേഖ്യം
    സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം

    നല്ല വരിയും വരയും. ആശംസകൾ.
    ദൈവമേ ഇനി വല്ലവരും വന്ന് പറയ്വോ
    ഞാൻ പോസ്റ്റ് കണ്ട് നുണ എഴുത്യേതാ ന്ന്.!
    ആശംസകൾ.

    ReplyDelete
  2. കോട്ടക്കുന്നില്‍ വെച്ച് മാരിയത്തിന്‍റെ ചിത്ര പ്രദര്‍ശനം കണ്ടിരുന്നു. വരയ്ക്കുന്ന മാലാഖയാണ് മാരിയത്ത്

    ReplyDelete
    Replies
    1. അതേ, കണ്ടില്ല മാരിയത്തിനെയിതുവരെ.
      അറിഞ്ഞതിലുമപ്പുറമാണെന്നറിയുന്നു...
      കോയാസ് നന്ദി ...

      Delete
  3. വരിയോ വരയോ മികച്ചത്? ഇഷ്ടമായത് വര തന്നെ :)

    ReplyDelete
  4. ഈ വരയും വരികളും മികച്ചത് !!!

    ReplyDelete
  5. അന്വര്‍ത്ഥമായ വരികളും മനോഹരമായ ചിത്രവും.

    ആശംസകള്‍

    ReplyDelete
  6. വിടര്‍ന്ന സൌന്ദര്യവും,വിടരാത്ത മനസ്സുമുള്ള എന്റെ ഒരു മാരിയത്തിനെ ഓര്‍ത്ത് ,ഇത് വായിച്ചപ്പോള്‍ ഞാന്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചുപോയി.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി ...

      Delete
  7. മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
    മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം

    റിയാസേ... വരികള്‍ ഇഷ്ടമായി... വര അതിമനോഹരം... ആശംസകള്‍...

    പെരുന്നാള്‍ ആശംസകളോടെ ശുഭരാത്രി...

    ReplyDelete
  8. വരി മനസ്സിലായില്ല, വര പെരുത്തിഷ്ടായി....

    ReplyDelete
  9. നന്നായിരിക്കുന്നു വര.. അല്ലെങ്കിലും ഇങ്ങള് പെണ്ണുങ്ങളെ വരക്കുമ്പോള്‍ കളര്‍ ആക്കി വരക്കും.. പാവം ആണുങ്ങളെ വരക്കുമ്പോള്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റും.. ഇത് എവിടത്തെ നീതി ...
    ശക്ത്തമായി പ്രതിഷേധിക്കുന്നു :)

    ReplyDelete
    Replies
    1. ഹഹ.. അബ്‌സാര്‍ ജീ ... :)


      നന്ദി ...!

      Delete
  10. വരയും വരിയും ഒന്നിന്നൊന്നു മെച്ചം !
    ങ്ങള് ഒരു പണ്ടം തന്നെയാണ് !
    ആശംസകള്‍
    അസ്രുസ്

    ReplyDelete
    Replies
    1. ഇരുമ്പുലക്കയോളം പോന്ന ഒരു ബ്രഷുമായി
      നിക്ക്ണ ഇങ്ങള്‌ന്നെ ഇത് പറേണം... :)
      നന്ദി അസ്രൂ..

      Delete
  11. മാരിയത്തിനെ ഞാന്‍ കാണാന്‍ വൈകി...

    വര കണ്ടപ്പോള്‍ വരി മറന്നു, വരി വായിച്ചപ്പോള്‍ വര മറന്നു...ഇഷ്ടായിട്ടോ

    ReplyDelete
  12. നല്ല വരികൾ .... നല്ല വര

    ReplyDelete
  13. ങ്ങളാല് കൊള്ളാലോ ...

    എനിക്ക് പോലും ഒന്നും മനസിലായില്ല ഹും
    പച്ചേങ്കില് ഇങ്ങള് വരച്ച ആ പെങ്കൊച്ചു മോഞ്ചത്യാ ട്ടാ

    ReplyDelete
  14. റിയാസ്ക്കാ, വര കലക്കി., വീട്ടിലുള്ളവളെ ഓര്‍ത്തു പോയി ... :)

    ReplyDelete
  15. വരയും വരിയും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു, ആശംസകള്‍ !

    ReplyDelete
  16. വരികള്‍ കോര്‍ത്തെടുത്ത മാല്ല്യങ്ങള്‍
    കണ്ടില്ലിത് വരെ മാരിയത്തിനെ
    കേട്ടിരിക്കുന്നു എവിടെയോ ഒടുവിലിവിടെയും
    വരയ്ക്കും വരികള്‍ക്കുമാശംസകള്‍

    ReplyDelete
  17. മേന്മയില്‍ പരസ്പരം മത്സരിക്കുന്ന വരികളും വരയും..................

    ReplyDelete
  18. സുഗന്ധം,സുസ്മിതം ...

    ReplyDelete
  19. മാരിയത്തിനെ അറിയാന്‍ ഇവിടെ നോക്കൂ....
    ഒരിറ്റ്

    ReplyDelete
  20. മാരിയത്തിനെ കണ്ടതിലും അറിഞ്ഞതിലും സന്തോഷമുണ്ട്. വരയും വരികളും നന്നായിരിക്കുന്നു.

    ReplyDelete