20.1.14

.

കൂടുതല്‍ വരകള്‍ എഫ്.ബി ആല്‍ബത്തിലുണ്ട്.
ദാ ഇവിടെ ക്ലിക്കുക

17.1.14

ഏയ് ഓട്ടോ





















കവികളെയും കടത്തിവെട്ടുന്ന കാല്പനികത മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ ഓട്ടോക്കാര്‍. ഓട്ടോറിക്ഷകളുടെ പേരുകളും, മുന്നിലും പിന്നിലുമൊക്കെയായി കോറിയിട്ടിരിക്കുന്ന 'ഓട്ടോസാഹിത്യ' ങ്ങളും കണ്ടാല്‍ നമുക്കിത് ബോധ്യമാവും. വാവ,  കുട്ടന്‍, ചക്കര, കുഞ്ഞോള്‍, മോനൂസ്, പൊന്നൂസ്, മീനൂസ്, മാളു, മോളൂട്ടി തുടങ്ങി മക്കളുടേയും കുടുംബത്തിലെ മറ്റംഗങ്ങളുടേയുമൊക്കെ ഓമനപ്പേരുകളും വിളിപ്പേരുകളുമായി നിരത്തിലൂടെ ആമയെപ്പോലെ നീങ്ങുന്ന മുച്ചക്രവണ്ടികളെ കാണുമ്പോള്‍ ഓമനത്തം തോന്നാറില്ലേ...?

ഓട്ടോക്കാര്‍ സിനിമാ പ്രേമികളാണെങ്കില്‍ പിന്നെ 'രാക്ഷസരാജാ'വും 'രാജമാണിക്യ'വും 'ദൃശ്യ'വും 'ഇഷ്ട'വുമൊക്കെ പേരുകളുണ്ടാവും. മലയാളത്തില്‍ ഷക്കീല തരംഗമുണ്ടായപ്പോള്‍ 'കിന്നാരത്തുമ്പികള്‍' എന്നുവരെ പേരിട്ട് (കു)പ്രസിദ്ധി നേടിയവരെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്.

ചിലരുടെ ഓട്ടോകളില്‍ സിനിമാ ഡയലോഗുകളായിരിക്കും. 'വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ..' എന്നു കാണുന്ന വേറെ ഓട്ടോക്കാരനു സ്വാഭാവികമായും ഒരു ദേഷ്യം തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ..? അവന്‍ 'പോ മോനേ ദിനേശാ..' എന്നെഴുതി പകരംവീട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ!  ഇതൊന്നും മൈന്‍ഡ് ചെയ്യാതെ 'ഈ പാവം പൊയ്‌ക്കോട്ടെ..' എന്നെഴുതിയ സാധുക്കളെയും കൂട്ടത്തില്‍ കാണാം.

ഇന്ന് ഫെയ്‌സ്ബുക്കില്‍ ഫോട്ടോ കമെന്റായി വരുന്ന ചില ഡയലോഗുകളും ഓട്ടോകളില്‍ ഇപ്പോള്‍ കാണാറുണ്ട് . 'വാര്യംപള്ളീലെ മീനാക്ഷിയല്യോ..?' 'ഒന്നും തോന്നരുത്, സഹിക്കാന്‍ പറ്റാത്തതോണ്ടാ..' തുടങ്ങിയവ പോലെ.

പാലക്കാട് ജില്ലയിലെ ഒരോട്ടോക്കാരന്‍ 1978 ല്‍ പുറത്തിറങ്ങിയ സിനിമ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന എന്ന പേര്‌ ഓട്ടോയ്ക്കു നല്‍കി. ഇതുകണ്ടപ്പോള്‍ സുഹൃത്തായ ഓട്ടോക്കാരന്‍ വിട്ടുകൊടുത്തില്ല. 1977 ല്‍ ഇറങ്ങിയ മറ്റൊരു സിനിമയുടെ പേരാണവനിട്ടത്‌. 'തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല..!'  രണ്ടുപേരുടേയും കൂട്ടുകാരനായ പാവത്താനായ ഒരു ചെറുപ്പക്കാരന്‍ ഇതുകണ്ടപ്പോള്‍ ഇട്ട പേരിങ്ങനെയായിരുന്നു. പേര്‌ സിനിമയുടേതുതന്നെ. 'ഉള്ളതുമതി..!'

'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും' എന്ന സിനിമ ഇറങ്ങിയപ്പോള്‍ 'കുഞ്ഞു' എന്ന ഓട്ടോക്കാരന്‍ പേരിട്ടത്  'സേട്ടുവിന്റെ വണ്ടിയും കുഞ്ഞുവിന്റെ ദുഃഖവും!.  അടവുതെറ്റാതിരുന്നാല്‍ മാത്രമേ വണ്ടി സ്വന്തമാക്കാനാവൂ എന്നു കുഞ്ഞുവിന് നന്നായി അറിയാം. അതുവരെ വണ്ടി സേട്ടുവിന്റേതുതന്നെ...!

പ്രേമത്തിന്റെ അസ്‌ക്യതയുള്ള പയ്യന്‍സാണെങ്കില്‍ അവരുടെ സാഹിത്യത്തില്‍ അല്‍പം പഞ്ചാര ചേര്‍ന്നിട്ടുണ്ടാവും. 'ആന കൊടുത്താലും പൂമോളേ, ആശ കൊടുക്കരുതേ' 'കാട്ടുപൂക്കളെ സ്‌നേഹിച്ചാലും കടലാസുപൂക്കളെ സ്‌നേഹിക്കരുതേ' 'ഒന്നും മിണ്ടണ്ട, ഒന്നു പുഞ്ചിരിക്കാമോ' 'സ്വന്തമാവില്ലെന്നറിയാം, അകലെ നിന്നു സ്‌നേഹിച്ചോട്ടേ..' എന്നിവ ചിലതുമാത്രം.

ചിലരാവട്ടെ, കുറച്ചുകൂടി കടന്ന് മധുരമേറി കയ്ച്ചിട്ട് ഇറക്കാന്‍ പറ്റാത്ത പരുവത്തിലുള്ളതും എഴുതിവെച്ചിട്ടുണ്ടാകും. 'കളിക്കല്ലെ മോളേ, കുളിതെറ്റും' 'ഉമ്മയുടെ മരുമോളാവാന്‍ വരുന്നോ..?!

'കുടുംബസമേതം കാണാന്‍ പറ്റാത്ത' എന്നൊക്കെ ചില സിനിമകളെക്കുറിച്ചും സീരിയലുകളെക്കുറിച്ചും ചാനലുകളെക്കുറിച്ചുമൊക്കെ പറയാറുള്ളതുപോലെ കുടുംബസമേതം സഞ്ചരിക്കാന്‍ പറ്റാത്ത ഓട്ടോകളുമുണ്ട്. കാരണം 'കുളിതെറ്റും' പോലെയുള്ള ബ്ലാക്ഹ്യൂമര്‍ വായിക്കുന്നത് ഓട്ടോയാത്രക്കാരായ അച്ഛനും മകളുമാവുമ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!

മാപ്പിളപ്പാട്ടുകള്‍ 'മാപ്പില്ലാ' പാട്ടുകളാക്കി മാറ്റിയ ആല്‍ബം കാലത്ത് 'ഖല്‍ബാണ് ഫാത്തിമ'യും 'കരളാണ് നൈഷാന'യും 'കുളിരാണ് സാജിദ'യും 'ഹമ്ക്കാണ് ആങ്ങള'യുമൊക്കെ ഓട്ടോപേരുകളായിരുന്നു. മലബാര്‍ചുവയിലുള്ള 'ഇജ്ജും കജ്ജും പജ്ജും അജ്ജപ്പനു'മൊക്കെ ചേര്‍ത്ത പേരുകളും കണ്ടിട്ടുണ്ട്.

'കൂട്ടുകാരാ, ചിരി മാത്രം പോരാ,
കൂരയില്‍ ഞാനടക്കം നാലു വയറാ...!'
എപ്പോഴും കടം പറയുന്ന എന്നെപ്പോലെയുള്ള പറ്റുകാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് കൂട്ടുകാരന്‍ നൗഷാദ് അവന്റെ ഓട്ടോയില്‍ ഡ്രൈവര്‍ സീറ്റിന്റെ പിറകിലായി യാത്രക്കാര്‍ക്കു കാണാവുന്ന രൂപത്തില്‍ ഇങ്ങനെയെഴുതിയത്. 'ഇത് എന്നെ ഉദ്ദേശിച്ചാ, എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ..!' എന്ന് എനിക്കറിയാമായിരുന്നെങ്കിലും ഞാന്‍ പിന്നെയും കടം പറഞ്ഞിട്ടുണ്ടന്നത് വേറെ കാര്യം.! ഹും!

'മണിയറയിലേക്ക് സ്വാഗതം' എന്നെഴുതിയാണത്രേ മലപ്പുറം ജില്ലയിലൊരു പൂവാലന്‍ ഓട്ടോയോട്ടിയിരുന്നതെന്ന് എവിടെയോ വായിച്ച ഓര്‍മയുണ്ട്. കക്ഷി പെണ്‍കുട്ടികളെ ഓട്ടോയിലേക്ക് ബഹുമാനപുരസ്സരം ക്ഷണിക്കുമത്രേ, 'വന്നാലും ഭവതീ, എന്റെ മണിയറയിലേക്ക്..' എന്നു പറഞ്ഞ്. ഒടുവില്‍ കൈയൂക്കുള്ള ആങ്ങളമാരോടൊപ്പം ഒരു ഭവതി വണ്ടിയില്‍ കയറി 'ഹലാക്കിന്റെ ഔലും കഞ്ഞീം' 'എള്ളും അരീം വറുത്ത്' ടിയാനു പാല്‍പ്പായസത്തില്‍ ചേര്‍ത്തു നല്‍കിയെന്നാണ് ജനസംസാരം. കിട്ടേണ്ടതു കിട്ടിയപ്പോള്‍ തോന്നേണ്ടതു തോന്നിക്കാണണം. ഒരാഴ്ചക്കു ശേഷം പുതിയ പേരുമായി ഓട്ടോ നിരത്തിലിറങ്ങി. 'പള്ളിക്കാട്ടിലാണ് നാളെ മണിയറ...!' ആളു ഭക്തിയൊക്കെയേറി നന്നായെന്നര്‍ത്ഥം. എല്ലാ അലവലാതികളും ഒടുവില്‍ ജനങ്ങളെ പറ്റിക്കുന്നത് കപടഭക്തിയുടെ മുഖംമൂടി ധരിച്ചാണല്ലോ...!

വിശ്വാസികളാണ് ഓട്ടോക്കാരെങ്കില്‍ പിന്നെ ആ വക ചിത്രങ്ങളും വരികളുമായിരിക്കും കാണുക. 'തവക്കല്‍ത്തു അലല്ലാ' 'ഹാദാ മിന്‍ ഫള്‌ലി റബ്ബീ'  'യേശുവേ നീയീ യാത്രയില്‍ കൂടെ നടന്നീടണേ' 'ശ്രീ. കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം'  തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇയ്യിടെ ഒരു വിരുതന്‍ ഇങ്ങനെ എഴുതിയതായി കണ്ടു: 'ഋഷിരാജ് സിംഗ് ഈ വാഹനത്തിന്റെ ഐശ്വര്യം'!

'സരിത' എന്നും 'ശാലു' എന്നും പേരുള്ള ഓട്ടോകള്‍ ഒരു സിറ്റിയില്‍ കണ്ടതായി ഓര്‍ക്കുന്നു. സോളാര്‍ കേസിലെ തരുണീമണികളൊന്നുമല്ല ഇത്. പക്ഷേ, രണ്ടും ഒരുമിച്ചൊരിടത്തു നിര്‍ത്തിയതു കണ്ടപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടി.

'ആം ആദ്മി'യാണിപ്പോള്‍ ഓട്ടോ ട്രെന്റ്‌.  ചൂലിന്റെ ചിത്രവും കെജ്രിവാളിന്റെ ഫോട്ടോയുമൊക്കെയുള്ള ഓട്ടോകളുണ്ട്. ചില ഓട്ടോകള്‍ക്കു 'ആം ആദ്മി' എന്നുതന്നെ പേര്‍.

വേറെ ചിലത് ഇങ്ങനെ പോകുന്നു: 'സാധുക്കള്‍ക്കൊരു വീമാനം'  'പാവങ്ങളുടെ ഇന്നോവ' 'മിസ്സടിക്കല്ലേ പെണ്ണേ, ഡീസലടി മുട്ടും' 'പണം വാരാനല്ല, അരി വാങ്ങാനാ..' 'മത്സരിക്കാനില്ല, കാത്തിരിക്കാനാളുണ്ട്..' ചിരിക്കല്ലെ മുത്തേ, ചതിയില്‍പെടും' 'കരയല്ലേ കണ്ണേ, കണ്മഷി മായും' 'പുഞ്ചിരിക്കുന്ന മുഖത്തുമുണ്ട് വഞ്ചനയുടെ ലാഞ്ഛന' (ലാഞ്ചന എന്നു തെറ്റായിട്ടാണ് പലരുമെഴുതാറുള്ളതെന്നത് വേറെ കാര്യം).

പാര്‍ട്ടിപേരുകളും സംഘടനാ നാമങ്ങളുമൊക്കെ ഓട്ടോയിലെഴുതുന്നവരുമുണ്ട്. പാര്‍ട്ടിക്കാരുടെയും സംഘടനാ അനുഭാവികളുടെയും ഓട്ടം അവര്‍ക്കു ലഭിക്കും. എതിരാളികള്‍ അങ്ങോട്ടു തിരിഞ്ഞുനോക്കുക പോലുമില്ല.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരു പ്രോഗ്രാം ചെയ്യാന്‍ വേണ്ടി സുഹൃത്ത് അലിഫ് ഷായും ടീമും പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ ഓട്ടോക്കാരായ ചിലരെ യാദൃച്ഛികമായി കണ്ടു. അവരുടെ ഓട്ടോകളിലൊക്കെ ഞങ്ങളുടെ ചാനലിന്റെ ലോഗോ പതിച്ചിരിക്കുന്നു. അവരോട് കുശലം പറയുന്നതിനിടയില്‍ സ്റ്റാഫംഗങ്ങള്‍ അവരോട് സ്‌നേഹപൂര്‍വം പറഞ്ഞു: 'നിങ്ങള്‍ ഈ  ലോഗോ വെച്ച്  അരുതായ്മകളൊന്നും ചെയ്യരുതെ'ന്നും 'പറയിപ്പിക്കല്ലേ'യെന്നും! അവരെ ക്യാമറയിലാക്കിയപ്പോള്‍ മുഖത്ത് തെളിഞ്ഞ സന്തോഷച്ചിരി കാണേണ്ടതുതന്നെയായിരുന്നു.

ചുരുക്കത്തില്‍,  മലയാളത്തില്‍ 'ഓട്ടോസാഹിത്യം' എന്ന ഒരു ശാഖ തന്നെയുണ്ടാക്കാവുന്ന രീതിയിലുള്ള സംഭാവനകളാണ് ഓട്ടോക്കാര്‍ ചെയ്തുവരുന്നത്.

വേദനയുടേയും ദാരിദ്ര്യത്തിന്റെയും കഥയായിരിക്കും ഏറെ ഓട്ടോക്കാര്‍ക്കും പറയാനുള്ളത്. സ്‌നേഹത്തിന്റെ മുഖങ്ങള്‍ നമുക്കവിടെ ദര്‍ശിക്കാന്‍ കഴിയും. ചുരുങ്ങിയ വേതനത്തിന് അന്യരുടെ വണ്ടിയോടിക്കുന്നവരും വീട്ടിലെ പട്ടിണിയകറ്റാന്‍ കാക്കിയിടുന്നവരും ഇക്കൂട്ടത്തിലേറെയുണ്ട്. ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുണ്ടെങ്കിലും 'ഗര്‍ഭിണികള്‍ക്കും അശരണര്‍ക്കും വേണ്ടി സൗജന്യ'മായി ഓട്ടോ ഓടിക്കുന്നവരും 'ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പകുതി ചാര്‍ജ്ജി'ന് ഓട്ടമോടുന്നവരുമൊക്കെ ഈ വിഭാഗത്തിലുണ്ട്. അവരോടൊക്കെ വല്ലാത്ത സ്‌നേഹമാണ്. മുച്ചക്രം ഓട്ടി ജീവിതചക്രം തിരിക്കുന്ന കുറേ സഹോദരങ്ങള്‍...!!!
                              <<<<<<<<<<<< facebook>>>>>>>>>


16.1.14

ഇ-ലോകം 57



പ്രിയദര്‍ശിനി

11.1.14

പ്രവാസം+ വിരഹം = ഓര്‍മ





















                                            <<<<<<< facebook >>>>>>>>>

9.1.14

ഇ-ലോകം 56


ബ്ലോഗര്‍ : സുധര്‍മ എന്‍.പി

8.1.14

വാടിയ പൂവിനെയോര്‍ത്ത്‌...


ഗതകാലസ്മരണയുറങ്ങുന്ന
ഇലഞ്ഞിമരച്ചോട്ടില്‍ നിന്നും
ശ്രുതി ചേര്‍ത്തു വിപഞ്ചിക മീട്ടി,
ഒരുപിടി കൊഴിഞ്ഞ പൂക്കള്‍,
നിന്നെയോര്‍ത്തിന്നലെ ....!!!
വാടിയിതെന്തിത്ര പൊടുന്നനെ
നീ കരിഞ്ഞുണങ്ങിയതെന്തിന് ...?
സ്വരരാഗ സദസ്സിലെ രാഗമയീ,
ഒരുരാഗമെനിക്കായ് മൂളുക നീ..
അനുരാഗ നഭസ്സിലെ സ്വര്‍ണമുഖീ,
ഒരു നോക്കു നോക്കുകയെന്നെ നീ..
നടനമണ്ഡപത്തിലെ രൂപവതീ,
നൂപുര ധ്വനിയുണര്‍ത്തുക നീ...
പ്രണയമിഴിമുദ്രകളാല്‍ ഞാന്‍
നിന്‍മിഴികളിലിറങ്ങിപ്പാര്‍ക്കാം..!




2.1.14

ചരമസീമ



                                      സ്വര്‍ണച്ചിറകുള്ള നിശാശലഭങ്ങള്‍
                                      മലരിലെ മധു തേടുന്നു വൃഥാ...!
                                      ലയതാള സുഖമുള്ള രമ്യചരണങ്ങള്‍
                                      പ്രേമഗാനം തേടുന്നു വൃഥാ...!
                                      ഈ രജനിയുടെ മാറില്‍ വിരിഞ്ഞ്
                                      ഒരു പുഷ്പമേ തേന്‍ ചുരത്തൂ...
                                      അതുമാത്രമേ സുഗന്ധം പരത്തൂ...
                                      അറിയുന്നുണ്ടോ മനോഹരമീ തീരങ്ങള്‍
                                      തിരയുള്ളിലൊതുക്കുന്ന സാഗരഗദ്ഗദം!
                                      <<<<<<<<< facebook>>>>>>>>>>