2.3.14

ആക്‌സിഡെന്റ്‌

സാധാരണക്കാരായ ജനങ്ങളെ ബന്ധപ്പെട്ടവർ ഇനിയും ഉദ്ബുദ്ധരാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, ഒരു ആക്സിഡെന്റ്‌ നടന്ന് ചോരവാർന്നു കിടക്കുന്നവനെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകാൻ ! 
അൽപം മുമ്പ്‌ പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ നാട്ടിലേക്കു വരികയായിരുന്നു ഞാനും പ്രിയ സുഹൃത്ത്‌ മുജീബും. വയങ്ങല്ലിയിൽ എത്തിയപ്പോൾ ചെറിയ ഒരാൾക്കൂട്ടം. ഒരു ഓട്ടോറിക്ഷ മറിഞ്ഞ്‌ ഡ്രൈവർ രക്തത്തിൽ കുളിച്ചു കിടക്കു
ന്നു. ചുറ്റുമുള്ളവർ വെറുതെ അന്തം വിട്ടു നിൽക്കുന്നു.  ഞങ്ങൾ ബൈക്കിൽ നിന്നിറങ്ങി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി. ഓട്ടോയിൽ കയറ്റാൻ പോലും സഹായിക്കാൻ ആളുകൾ മടിക്കുന്നതിന്റെ ഗുട്ടൻസ്‌ ഞങ്ങൾക്കു പിടികിട്ടിയില്ല.
കൂടെ ആരെങ്കിലും കയറണമെന്ന് ഓട്ടോ ഡ്രൈവർക്കു നിർബന്ധം. ആരും കയറുകയില്ലെന്നു ബോധ്യമായപ്പോൾ ഞാൻ തന്നെ കയറി. മുജി ബൈക്കെടുത്ത്‌ പിന്നാലെ വന്നു. അലനല്ലൂർ ഹോസ്പിറ്റലിൽ വന്നപ്പോൾ ഡോക്ടർ ഇല്ല. പെരിന്തൽമണ്ണയിലേക്കു കൊണ്ടുപോകാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തി. അവർ പെരിന്തൽമണ്ണയിലേക്കു പോയിട്ടുണ്ട്‌. നമ്പർ വാങ്ങിയിട്ടുണ്ട്‌, ബന്ധപ്പെടുന്നുണ്ട്‌. ഒന്നും സംഭവിക്കില്ലായിരിക്കാം. നമുക്കു പ്രാർത്ഥിക്കാം.

<<<<<<<<<<<<<<<<<< facebook >>>>>>>>>>>>>>>>>>>>

No comments:

Post a Comment