30.4.14

ആശ

ഭരണാധികാരികള്‍ പലരും തങ്ങളിലേല്‍പിക്കപ്പെട്ടത് ഭാരിച്ച ഒരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്ലാതെയാണ് പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതും..!
ജനാധിപത്യത്തില്‍ ജനവും ആധിപത്യവും പരസ്പര
പൂരകങ്ങളാവേണ്ടിടത്ത് രണ്ടും വലിയ സമസ്യകളാവുന്ന കാഴ്ചയാണ്
ദൈനംദിനം നമുക്കു കാണേണ്ടിവരുന്നത്. ഉദരവികസനത്തിനു വേണ്ടി
അധരവ്യായാമം ചെയ്യുന്ന നേതാക്കള്‍ ഉത്തരവാദിത്വനിര്‍വഹണത്തില്‍
നിന്ന് മുഖം തിരിക്കുമ്പോള്‍ പൊതുജനത്തിന്റെ ആവശ്യങ്ങളും
അവകാശങ്ങളും മരീചികയാവുന്നു.
'യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താല്‍പോലും അതിന് അല്ലാഹുവിനോട് ഞാന്‍ സമാധാനം പറയേണ്ടിവരു'മെന്നു പറഞ്ഞ
ഖലീഫാ ഉമറി(റ)ല്‍ നിന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും പുതുമുറയിലെ ഭരണകര്‍ത്താക്കള്‍ ചില പാഠങ്ങളെങ്കിലും നെഞ്ചേറ്റിയിരുന്നെങ്കില്‍....!!!! —
  feeling വെറുതേയൊരാശ...

((((((((((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))))))))))))

29.4.14

രുചിവൈഭവം

മഹത്ത്വം

ഷേക്‌സ്പിയര്‍ അഭിപ്രായപ്പെട്ടു: 
'ചിലര്‍ മഹാന്മാരായി ജനിക്കുന്നു. 
മറ്റുചിലര്‍ മഹാന്മാരായി തീരുന്നു.
മറ്റു ചിലരില്‍ മഹത്ത്വം
അടിച്ചേല്പിക്കപ്പെടുന്നു.'

വര്‍ത്തമാന പരിസരം വീക്ഷിക്കുമ്പോള്‍ മഹത്ത്വം
അടിച്ചേല്‍പ്പിക്കപ്പെടുന്നവരാണധികവും. 
അതുകൊണ്ടുതന്നെ ആ മഹത്ത്വത്തിന്റെ വില 
അവര്‍പോലുമറിയാതെ ഇല്ലാതെയാവുകയും 
ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു.
അനര്‍ഹമായ സ്ഥാനങ്ങള്‍
നമ്മെത്തേടിയെത്തുമ്പോള്‍
സ്‌നേഹപൂര്‍വം നിരസിക്കുക.
സുപ്രഭാതം പ്രിയരേ...! :)


<<<<<< Facebook >>>>>>>>>

24.4.14

വൃദ്ധപുസ്തകം

പുത്തനക്ഷരങ്ങളെ
ആശീർവദിക്കുന്നു
മോണിറ്ററിനു മുമ്പിലൊരു
വൃദ്ധപുസ്തകം!

<<<< facebook >>>>>

23.4.14

ആത്മകഥ

ആയുസ്സിന്റെ 
നിശ്വാസങ്ങൾ 
പകർത്തി
കറുപ്പും വെളുപ്പും
നിറങ്ങൾ എന്റെ
'ആത്മ'കഥയെഴുതുന്നു…!

<<< Facebook >>>>>

16.4.14

നര

'ഉമറേ നീ മരിക്കും..
ഉമറേ നീ മരിക്കും..'
എന്നു വിളിച്ചുപറഞ്ഞ് 
മരണത്തെ ഓര്‍മിപ്പിക്കാന്‍ 
ഖലീഫ ഉമര്‍ (റ) 
കൂലികൊടുത്ത് ആളെ 
നിര്‍ത്തിയിരുന്നുവത്രേ...!
അങ്ങനെയിരിക്കേയൊരുദിനം
കണ്ണാടിയില്‍ നോക്കിയപ്പോള്‍
മുടിയൊന്ന് നരച്ചതായിക്കണ്ടു..!
കൂലിക്കാരനെ പറഞ്ഞുവിട്ടു..!!
മരണമോര്‍മിപ്പിക്കാനിനി
ഈ രോമം മതിയെന്നദ്ദേഹം...!
നമ്മളോ....???
മുടിമുഴുവന്‍ നരച്ചാലും
മറക്കാനാഗ്രഹിക്കുന്നു
മരണമെന്നൊരോര്‍മ...!!
_______________________
Feeling:- നര വന്നു തുടങ്ങി... 


<<<<<<< Facebook >>>>>>>>

14.4.14

ആത്മഹത്യ

പ്രണയത്തിന്റെ
മുന്തിരിത്തോപ്പിൽ നിന്ന്
ജീവിതത്തിന്റെ
അഗാധ ഗർത്തത്തിലേക്ക്‌
ചാടിയപ്പോഴാണ്
അവളുടെ 'സ്നേഹം' 
ആത്മഹത്യ ചെയ്‌തെന്ന്
അവൻ പറയുന്നത്‌ !!!

<<<< Facebook >>>>>>